ഭൂതകാലത്തിന്റെ അനുഭവങ്ങള്‍ പാഠങ്ങളാകണം-ഡോ. ആര്. വിജയകുമാര്‍
കല്ലേറ്റുംകര: ഭൂതകാലത്തിന്റെ അനുഭവങ്ങള്‍ പാഠങ്ങളാകണമെന്ന് പഞ്ചമി സംസ്ഥാന കോഡിനേറ്റര്‍ ഡോ. ആര്. വിജയകുമാര്‍ പറഞ്ഞു. പഞ്ചമി ജില്ലാ നേതൃയോഗം ആളൂര്‍ കുടുംബശ്രീ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ ഗതി വീഗതികളില് മാറ്റി നിര്‍ത്തപ്പെട്ട ജനത ചരിത്രം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നത്. പഞ്ചമി സ്വയം സഹായ സംഘങ്ങള്‍ അത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചമി സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു ഷിബു അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.എന്‍. സുരന്, പി.സി. രഘു, കെ.പി. ശോഭന, ശശി കൊരട്ടി, സന്തോഷ് ഇടയലപ്പുര തുടങ്ങിയവര്‍ സംസാരിച്ചു.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം