ഉമ്മന്‍ ചാണ്ടിയുടെ വിയോഗം; രാഷ്ട്രീയത്തിലെ നന്മയുടെ ജനനായകന്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: രാഷ്ട്രീയത്തില്‍ നന്മയുടെയും ആദര്‍ശ ശുദ്ധിയുടെയും ഉന്നത മാതൃകയായി സര്‍വവിഭാഗം ജനങ്ങളുടെയും ആദരവുനേടിയ ജനനായകനാണ് ഉമ്മന്‍ചാണ്ടിയെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുശോചന കുറിപ്പില്‍ വ്യക്തമാക്കി. സുദീര്‍ഘമായ പൊതുജീവിതത്തില്‍ ഉടനീളം അദ്ദേഹം സത്യസന്ധതയും ജീവിതലാളിത്യവും പുലര്‍ത്തി. ഇരിങ്ങാലക്കുട രൂപതയുമായി എക്കാലവും അദ്ദേഹം ഊഷ്മള സൗഹൃദം നിലനിര്‍ത്തിയിരുന്നു. പൊതുസമൂഹത്തില്‍ നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സുതാര്യതയുടെയും ധാര്‍മികതയുടെയും നിരന്തരമുള്ള ഓര്‍മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ ജീവിതം. സര്‍വാദരണീയനായ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട രൂപത ഹൃദയപൂര്‍വം അനുശോചിക്കുന്നുവെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിചേര്‍ത്തു.
കേരളത്തിന് നഷ്ടപെട്ടത് പാവങ്ങളുടെ പടത്തലവനെ: എം.പി. ജാക്സണ്
ഇരിങ്ങാലക്കുട: പാവങ്ങളെ നെഞ്ചോട് ചേര്‍ത്ത് പരിപാലിച്ച ഒരു ജനകീയ നേതാവിനെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ നാടിന് നഷ്ടമായതെന്ന് കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ് പറഞ്ഞു. വികസനത്തിലെന്നപോലെ കാരുണ്യത്തിലും ഏവര്‍ക്കും മാതൃകയായിരുന്നു അദ്ദേഹം. പാവങ്ങളുടെ പടത്തലവനെയാണ് നഷ്ട്ടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ