ആല്‍ഫ പാലിയേറ്റീവ് വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്ററിന്റെ ഹോസ് പീസ് പദ്ധതി പ്രഖ്യാപനം നടത്തി
കോണത്തുക്കുന്ന്: ആല്‍ഫ പാലിയേറ്റീവ് വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്ററിന്റെ ഹോസ് പീസ് പദ്ധതി പ്രഖ്യാപനം നടത്തി. ജീവകാരുണ്യ സേവനങ്ങളും സമ്പൂര്‍ണ കേന്ദ്രമായ പദ്ധതിക്ക് ആറ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രഖ്യാപനം വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സെന്റര്‍ പ്രസിഡന്റ് എ.ബി. സക്കീര്‍ ഹുസൈന് അധ്യക്ഷനായി. ആക്ടിംഗ് പ്രസിഡന്റ് ഷഫീര്‍ കാരുമാത്ര പദ്ധതി നിര്‍ദ്ദേശം വിശദീകരണം നടത്തി. ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ കെ.ഡി. ജോര്‍ജ് മുഥ്യാതിഥിയായി. ബാലന് അമ്പാടത്ത്, അശോകന് നാലുമാക്കല്‍, പി.എം. അബ്ദുല്‍ ഷക്കൂര്‍, മെഹര്ബാന് ഷിഹാബ്, പികെഎം അഷറഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലുഉള്ളവര്ക്കാണ് വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്ററില്‍ നിന്നുള്ള സേവനങ്ങള്‍ നല്‍കുന്നത്. പരേതനായ ഏറാട്ടുപറമ്പില്‍ ബീരാന് ഹാജിയുടെ കുടുംബം നല്കുന്ന സ്ഥലത്താണ് ഹോസ് പീസ് കെയര്‍ സ്ഥാപിക്കുന്നത്.