ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹൈസ്കൂളില്‍ ആദരണീയം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് മേരിസ് ഹൈസ്കൂളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനമികവിനുള്ള അംഗീകാരമായി ക്യാഷ് അവാര്‍ഡും ഒമ്പത് എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും മെമന്റോയും നല്കി ആദരിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. ജോജോ ആന്റണി തൊടുപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. യു.ജെ. ജോസ് മാസ്റ്റര്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് അര്‍ഹയായ മുന്‍ പ്രധാനധ്യാപിക മിന്‍സി തോമസ് ടീച്ചര്‍ക്ക് സ്നേഹോപഹാരം നല്കി ആദരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് റീജ ജോസ്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, പിടിഎ പ്രസിഡന്റ് മിഡ്ലി റോയ്, മുന്‍ പിടിഎ പ്രസിഡന്റ് പി.പി. റപ്പായി, സെന്റ് തോമസ് കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി ജോണ്‍ കണ്ടംകുളത്തി, സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്‍സണ്‍ ഡൊമിനിക്, വിദ്യാര്‍ഥി പ്രതിനിധി സോനാ ബേബി, വിദ്യാര്‍ഥി പ്രതിനിധി ജെയിന് റോസ് പി. ജോഷി, ഫസ്റ്റ് അസിസ്റ്റന്റ് കെ.പി. ലിറ്റി എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി