നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുട ടൗണില്‍ സമ്പര്‍ക്കം നടത്തി
ഇരിങ്ങാലക്കുട: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക പ്രചരണാര്‍ത്ഥം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണില്‍ സമ്പര്‍ക്കം നടത്തി. ബിജെപി മണ്ഡം ഓഫീസിന് മുന്പില് നിന്നാരംഭിച്ച പരിപാടി ബസ്റ്റാന്ഡ്്, നിരവധി വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സമ്പര്‍ക്കം നടത്തി. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണുമാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, രാമചന്ദ്രന് കോവില്‍ പറമ്പില്‍, ആര്‍ച്ച അനീഷ്കുമാര്‍, മണ്ഡലം സെല്‍ കോ ഓര്‍ഡിനേറ്റര്‍ രമേഷ് അയ്യര്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ സന്തോഷ് ബോബന്, റിമ പ്രകാശന്, പൊറത്തിശേരി ഏരിയ പ്രസിഡന്റ് ടി.ഡി. സത്യദേവ്, ഒബിസി മണ്ഡലം പ്രസിഡന്റ് ജോജന്‍ കൊല്ലാട്ടില്‍, യുവമോര്‍ച്ച പ്രസിഡന്റ് എം.ആര്. രുനുദ്ധ്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജന് കുഴപ്പുള്ളി എന്നിവര്‍ നേതൃത്വം നല്കി.


ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു