പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഊരകം ബ്രാഞ്ച് ഉദ്ഘാടനം സെപ്റ്റംബര്‍ 8 ന്
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് ഊരകം ബ്രാഞ്ചിനായി വാങ്ങിയ പതിനാലര സെന്റ് സ്ഥലത്ത് 4000 ചതുരശ്ര അടിയില്‍ പണി തീര്‍ത്ത ബ്രാഞ്ച് സമുച്ചയം ചൊവ്വാഴ്ച രാവിലെ 10.30 നു കേരള സഹകരണടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. ആധുനിക സൗകര്യങ്ങളോടുകൂടിയ ബ്രാഞ്ച് ഓഫീസ് ലോക്കര്‍ സംവിധാനം, ഭാവിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന എടിഎമ്മിനു വേണ്ടിയുള്ള സൗകര്യം, 200 പേര് ഉള്‍ക്കൊള്ളാവുന്ന ഹാള്‍, രണ്ടു സ്റ്റോറേജ് റൂമുകള്‍, സോളാര്‍ സംവിധാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണു ബ്രാഞ്ച് സമുച്ചയം. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിക്കും. ലോക്കര്‍ സംവിധാനം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ രാജന് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപള്ളി, വാര്‍ഡ് അംഗം എം.കെ. കോരുക്കുട്ടി, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.സി. അജിത്, ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിക്കും.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി