താണിശേരി കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി
കാറളം: ഗ്രാമപഞ്ചായത്തില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിര്‍മാണം നടത്തുന്ന താണിശേരി കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ആസ്തി വികസന ഫണ്ടില്‍ നിന്നും 25,00,000 ലക്ഷം രൂപയാണു നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ അംബിക സുഭാഷ്, പഞ്ചായത്ത് മെമ്പര്‍ ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു,