ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ രൂപീകരിച്ചു
ഇരിങ്ങാലക്കുട: കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ സംഗമവും പ്രതിനിധി സമ്മേളനവും രൂപത വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. രൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പത്രോസ് വടക്കുംചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍ മണിപ്പൂര്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ട്രീസ ലിസ് സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ജനറല്‍ കോ-ഒാര്‍ഡിനേറ്റര്‍ സിജോ ഇലന്തൂര്‍ യൂത്ത് കൗണ്‍സില്‍ രൂപീകരണവുമായി വിഷയാവതരണം നടത്തി. ഗ്ലോബല്‍ യൂത്ത് കോ-ഒാര്‍ഡിനേറ്റര്‍ ജോയ്സ് മേരി ആന്റണി മണിപ്പൂര്‍ വിഷയാവതരണം നടത്തി. ഗ്ലോബല്‍ യൂത്ത് കോ-ഒാര്‍ഡിനേറ്റര്‍മാരായ അനൂപ് പുന്നപ്പുഴ,സിജോ ഇടയാടി, രൂപത യൂത്ത് കൗണ്‍സില്‍ ജനറല്‍ കോ-ഒാര്‍ഡിനേറ്റര്‍ സിജോ ബേബി എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കൗണ്‍സില്‍ രൂപത കോ-ഒാര്ഡിനേറ്റര്മാരായി ടി.എ. പോള്‍സണ്‍, നൈസ്മോള്‍ തോമാസ്, ഡന്‍സില്‍ ഡേവീസ്, സെബി അക്കരക്കാരന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായി ജാസ്മിന് ജോണ്‍സ്,ജെറിന് ബേബി എന്നിവരേയും തെരഞ്ഞെടുത്തു. ആന്റണി തൊമ്മാന, സി. ആര്. പോള്‍, ജോസ് വാസപുരത്തുകാരന്, റീന ഫ്രാൻസിസ്, ഷോജന്‍. ഡി. വിതയത്തില്‍, ജോസ് പൈനാടത്ത്, ഷേര്‍ളി ജാക്സന് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു