ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ നൂതന കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം ഒരുക്കി
ഇരിങ്ങാലക്കുട: പാഴ്വസ്തുക്കള്, ഉപയോഗിച്ച ഇരുമ്പ് തുടങ്ങിയവയില്‍ നിന്ന് നിര്‍മിച്ച പുത്തന്‍ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനമൊരുക്കി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍. ആദ്യവര്‍ഷ മെക്കാനിക്കല്‍ എൻജിനീയറിംഗ് വിദ്യാര്‍ഥികളാണു മൈക്രോ പ്രോജക്ടിന്റെ ഭാഗമായി കൃഷി അനായാസമാക്കാന്‍ സഹായിക്കുന്ന 13 പുതിയ ഉപകരണങ്ങള്‍ നിര്‍മിച്ചത്. ഫ്രൂട്ട് പ്ലക്കര്‍, വാഴയ്ക്ക് എളുപ്പത്തില്‍ ഊന്ന് കൊടുക്കാനുള്ള ഉപകരണം, മള്‍ട്ടി പര്‍പ്പസ് കൈക്കോട്ടുകള്‍, മാനുവല്‍ ടില്ലര്‍, ചെടികള്‍ വേരോടെ പിഴുതെടുക്കാനുള്ള ഉപകരണം തുടങ്ങിയവ ശ്രദ്ധേയമായി.
പ്രത്യാഗ്ര 23 എന്ന പേരില്‍ ഒരുക്കിയ അഗ്രി ടൂള്‍സ് എക്സ്പോയുടെ ഉദ്ഘാടനം മികച്ച പച്ചക്കറി കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയ അനിത ധനഞ്ജയന് നിര്‍വഹിച്ചു. എക്സി ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി എം.ടി. സിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപകരായ അശ്വതി.പി. സജീവ്, ഇ.ടി. ജോയി വിദ്യാര്‍ഥികളായ ടി. ഗോവര്ദ്ധന്, അന്ന ഈനാശു ചുങ്കത്ത് എന്നിവര്‍ നേതൃത്വം നല്കി.