ഭാരത് ജോഡോ വിദ്യാഭ്യാസ അവാര്‍ഡ്, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു
കോണത്തുക്കുന്ന് : വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ 150ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഭാരത് ജോഡോ അവാര്‍ഡ് നല്കി. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. അവരുടെ മാതാപിതാക്കള്‍ക്ക് അനുമോദന പത്രംനല്‍കി ആദരിച്ചു. മൂന്ന് വര്‍ഷം തുടര്‍ച്ചയായി എസ്എസ്എല്‍സിക്ക് 100% വിജയം നേടിയ കരൂപ്പടന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഉപഹാരം നല്കി. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എംപി ജാക്സന് മുഖ്യാതിഥിയായി. ഡോ. സോയ ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.എം. നാസര്‍, അഡ്വ. വി.എം. മൊഹിയുദ്ധീന്‍, കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍