കെസിവൈഎം സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: കെസിവൈഎം സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ആളൂര്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം ചെയ്തു. കെസിവൈഎം ചെയര്മാന് റിജോ ജോയ് അധ്യക്ഷത വഹിച്ചു. കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടി ക്ലാസ് നയിച്ചു. കെസിവൈഎം ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍, വൈസ് ചെയര്‍പേഴ്സണ്‍ ഹിത ജോണി, ജനറല്‍ സെക്രട്ടറി ആല്ബിന് ജോയ്, ട്രഷറര്‍ ഫെറ്റിന് ഫ്രാന്‍സിസ്, യൂണിറ്റ് സെക്രട്ടറി ജീവ എന്നിവര്‍ പ്രസംഗിച്ചു.