ഓള് കേരള ഡോണ്‍ബോസ്കോ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ഡോ. പി. സരിന് നിർവഹിച്ചു
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സ്കൂള്‍ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഡോണ്‍ബോസ്കോ സ്കൂളുകളില്‍ നിന്ന് തെരത്തെടുക്കപ്പെട്ട ലീഡര്‍മാരുടെ സംഗമം ഡോ. പി. സരിന് ഉദ്ഘാടനം ചെയ്തു. ഡോണ്‍ബോസ്കോ സ്കൂള്‍ വൈസ് റെക്ടര്‍ ഫാ. സന്തോഷ് മണിക്കൊമ്പില്‍ അധ്യക്ഷത വഹിച്ചു. ഐസിഎസ്ഇ പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, എല്‍പി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വി.പി. ഓമന, ഹയര്‍ സെക്കന്‍ഡറി പിടിഎ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ശിവപ്രസാദ് ശ്രീധരന്, ജൂബിലി ഒാർഗനൈസിംഗ് സെക്രട്ടറി ലൈസ സെബാസ്റ്റ്യന്‍, അഡ്വ. ഹോബി ജോളി എന്നിവര്‍ പ്രസംഗിച്ചു. അനില്‍ കുരിശിങ്കലിന്റെ നേതൃത്വത്തിലുള്ള ടീം ക്ലാസ് നയിച്ചു. കേളത്തിലെ വിവിധ സ്കൂളുകളില്‍ നിന്നായി 300 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു