മണിപൂരിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധസദസ് നടത്തി
അരിപ്പാലം: മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കുക, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുക, പ്രധാനമന്ത്രി മൗനം വെടിയുക, അക്രമകാരികളെ അടിച്ചമര്‍ത്തി ജനാധിപത്യവും സമാധാനവും പുനഃസഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരിപ്പാലം സെന്ററില്‍ പ്രതിഷേധസദസ് നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ആര്. രാജേഷ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ കെ.പി. സെബാസ്റ്റ്യന്‍, ടി.ആര്. ഷാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിനി ശ്രീകുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജൂലി ജോയ്, ലാലി വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ജി. അരുണ്‍, വി.ആര്. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എന്‍. ശ്രീകുമാര്‍ സാഗതവും കത്രീന ജോര്‍ജ് നന്ദിയും പറഞ്ഞു. ഐക്യദാര്‍ഢ്യ സദസിനു മുന്‍പായി അരിപ്പാലം സെന്ററില്‍ പ്രതിഷേധ ജാഥയും നടന്നു. സദസില്‍ മുഴുവന്‍ പേരും മെഴുകുതിരി തെളിയിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.