പടിയൂര്‍ കെട്ടുച്ചിറയില്‍ വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയ കല്ലേറ്റുംകര സ്വദേശിയായ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ കെട്ടുച്ചിറയില്‍ ബന്ധുവിന്റെ സുഹൃത്തിനൊപ്പം വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയ വിദ്യാര്‍ഥി വഞ്ചി മറിഞ്ഞ് മരിച്ചു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി തോപ്പില്‍ വീട്ടില്‍ പ്രദീപിന്റെ മകന് പ്രണവ് (18) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ട മീന്‍ വല ശരിയാക്കാനുള്ള ശ്രമത്തിനിടയില്‍ വഞ്ചി മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ബന്ധുവിന്റെ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. എന്നാല്‍ പ്രണവ് ശക്തമായ ഒഴുക്കില്‍പെടുകയായിരുന്നു. ഒന്‍പത് മണിയോടെയാണ് കാട്ടൂര്‍ പോലീസ് , ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം കണ്ടെടുത്തത്. ആളൂര്‍ ആര്‍എംഎച്ച്എസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ പ്രണവ് സേലത്ത് റേഡിയോളജി പഠനം ആരംഭിക്കാനിരിക്കെയാണ് ദുരന്തം. സംസ്കാരം നടത്തി. അമ്മ: സൗമ്യ. സഹോദരി: മീനാക്ഷി (ഇരിങ്ങാലക്കുട ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി)