കാറളത്ത് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഷെഡ് കത്തിച്ചനിലയില്‍
കാറളം: പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്വകാര്യസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ക്ലബിന്റെ ഷെഡ് കത്തിച്ച നിലയില്‍ കണ്ടെത്തി. കാറളം ഇളംപുഴയില് പങ്കാളീസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഷെഡാണു കഴിഞ്ഞ ദിവസം രാത്രി കത്തിയത്. ക്ലബ് കത്തിച്ചതിനു പിറകില്‍ കാട്ടൂര്‍ പോലീസാണെന്നു ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ എസ്പി അടക്കമുള്ള ഉന്നതതലത്തില്‍ പരാതി നല്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. ഷെഡ് കത്തിയ സംഭവത്തില്‍ ബിജെപി പ്രതിഷേധിച്ചു. ഷെഡ് കത്തിയതു വേദനാജനകമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ബിജെപി വാര്‍ഡ് കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു. അതേസമയം, ഷെഡ് കത്തിച്ചതു പോലീസ് അല്ലെന്നു കാട്ടൂര്‍ പോലീസ് വ്യക്തമാക്കി. എന്നാല്‍, ഷെഡിനെതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി