ആളൂർ ബിഎൽഎമ്മിൽ മാത്രസ് കാരിത്താത്തേ 2020 ഉപവാസ ആരാധന നടത്തി

ആളൂര്‍: ബിഎല്‍എം ധ്യാന കേന്ദ്രത്തില്‍ മാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് മാത്രസ് കാരിത്താത്തേ 2020 ഉപവാസ ആരാധന നടത്തി. എട്ടു ദിവസം ഓരോ നിയോഗത്തിന്റെ അടിസ്ഥാനത്തിലാണു ആരാധന നടത്തിയത്. രൂപത കരിസ്മാറ്റിക് മൂവ്മെന്റ് ഡയറക്ടര്‍ ഫാ. ജിജി കുന്നേല്‍ ഭാരവാഹികളായ എം.കെ. പോളി, ബേബി പോള്‍, വി.ഡി. സ്റ്റാന്‍ലി എന്നിവര്‍ പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്കി. ഫാ. നിക്സന് ചാക്കോര്യ ദിവ്യബലിയര്‍പ്പിച്ച് ഉപവാസ ആരാധനക്കു തുടക്കം കുറിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന സന്ദേശവും ആശീര്‍വാദവും നടത്തി.