സെന്റ് ജോസഫ്സ് കോളജില്‍ സെല്‍ഫ് ഡിഫന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റേയും ലയണ്‍ ലേഡി സര്‍ക്കിളിന്റേയും സെന്റ് ജോസഫ്സ് കോളജ് എന്‍എസ്എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ ലയണ്‍സ് ക്ലബ് പ്രൊജക്ട് അഡോള് സെന്റ് ഹെല്‍ത്തിന്റെ ഭാഗമായി സെല്‍ഫ് ഡിഫന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. ലയണ്‍ ലേഡി സര്‍ക്കിള്‍ പ്രസിഡന്റ് റെന്‍സി ജോണ്‍ നിധിന് അധ്യക്ഷത വഹിച്ച യോഗത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് ഓഫീസര്‍ വീണ സാനി സ്വാഗതവും ലയണ്‍സ് ക്ലബ് സെക്രട്ടറി മിഡ്ലി റോയ് നന്ദിയും പറഞ്ഞു. സോണ്‍ പ്രസിഡന്റ് റോയ് ജോസ് ആലുക്കല്‍, എന്‍എസ്എസ് ഓഫീസര്‍ അമൃത തോമസ്, വി ഫോര്‍ വുമണ്‍ ക്ലബ് കണ്‍വീനര്‍ അഞ്ജു സൂസന് ജോണ്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, ലയണ്‍ ലേഡി ജില്ലാ പ്രസിഡന്റ് റോണി പോള്‍ എന്‍എസ്എസ് ഓഫീസര്‍ സിനി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. അഡ്വ. ജോണ്‍ നിധിന് തോമസ് സെല്‍ഫ് ഡിഫന്‍സ് പരിശീലകര്‍ക്കു ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ബിജോയ് പോള്‍, മനോജ് ഐബന്, റിങ്കു മനോജ് ഡോ. കെ.വി. ആന്റണി എന്നിവര്‍ നേതൃത്വം നല്കി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു