കൂടല്‍മാണിക്യ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആനയൂട്ട് ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആനയൂട്ട്. 25 ആനകള്‍ പങ്കെടുത്ത ആനയൂട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കൊട്ടിലാക്കല്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ റൂറല്‍ എസ്പി ഐശ്വര്യ ദോഗ് മുഖ്യാതിഥയായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയ് കുമാര്‍ സ്വാഗതവും, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഉഷാ നന്ദിനി കെ. നന്ദിയും പറഞ്ഞു.

