ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ആണവശാസ്ത്രത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ അണുയാത്ര
ഇരിങ്ങാലക്കുട: കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചുമായി (ഐജിസിഎആര്‍) സഹകരിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ രാഷ്ട്രസേവനത്തില്‍ ആറ്റങ്ങള്‍ എന്ന പ്രമേയവുമായി അണു ബോധവല്കരണ യാത്ര 2023 നടത്തി. ഐജിസിഎആര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കിത്താരി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. യാത്ര വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ജിജ്ഞാസയ്ക്ക് തുടക്കമിടുമെന്നും ആണവോര്‍ജ വകുപ്പ് വികസിപ്പിച്ച ന്യൂക്ലിയര്‍ എനര്‍ജി സാങ്കേതിക വിദ്യകളുടെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും അവര്‍ പറഞ്ഞു.ഇന്ത്യയുടെ ആണവോര്‍ജ പദ്ധതിയും ആണവോര്‍ജത്തിന്റെ സാമൂഹിക പ്രയോഗങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒരു എക്സിബിഷനും സംഘടിപ്പിച്ചു. എക്സിബിഷന് സന്ദര്‍ശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവം സൃഷ്ടിക്കുന്നതിനായി നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തിന്റെ സയന്‍സ് ഓണ്‍ വീല്‍സ് എന്ന മൊബൈല്‍ വാനും ഈ യാത്രയ്ക്കൊപ്പമുണ്ടായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ ലാബുകള്‍ തുറക്കുകയും ആകര്‍ഷകമായ പ്രദര്‍ശനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു.