കാറളം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരണീയം 2023 സംഘടിപ്പിച്ചു
കാറളം; സർവ്വീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരണീയം 2023 ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.എസ്. ബാബു അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബാങ്കിന്റെ മുൻ പ്രസിഡന്റമാരെ കാറളം പഞ്ചായത്ത് പ്രസിഡന്റ സീമ പ്രേംരാജ് ആദരിച്ചു. മുൻ ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ.എസ്. രമേഷ് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിൽ മാലാന്ത്ര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനിത മനോജ്, മോഹനൻ വലിയാട്ടിൽ, ഗ്രാമ പഞ്ചായത്തംഗം ടി.എസ്. ശശികുമാർ എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് വൈസ് പ്രസിഡൻറ് റഷീദ് കാറളം സ്വാഗതവും സെക്രട്ടറി വി.എ. ആശ നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍