മെക് ക്രാഫ്റ്റ് 23ല്‍ വിദ്യാര്‍ഥികളുടെ മള്‍ട്ടി പേലോഡ് ഡ്രോണ്‍ രൂപകല്‍പ്പനയ്ക്ക് അംഗീകാരം
ഇരിങ്ങാലക്കുട: ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് എന്‍ജിനീയേഴ്സ് ഇന്ത്യയും കൊച്ചിയിലെ ആല്ബെര്ടിയന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും സംഘടിപ്പിച്ച മെക് ക്രാഫ്റ്റ് 23ല്‍ ഇരിങ്ങാലക്കുട വള്ളിവട്ടത്തെ യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് മെക്കാനിക്കല്‍ പ്രൊജക്റ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. കോളജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ മുഹമ്മദ് മാഹീന്, അജയ് കൃഷ്ണ, സി.ഡി. അഭിജിത്, കെ.എസ്. ദില്‍ജിത് എന്നിവരുള്‍പ്പെട്ട ടീം രൂപകല്‍പ്പന ചെയ്ത മള്‍ട്ടി പര്‍പ്പസ് പേലോഡ് ഡ്രോണിനാണ് അംഗീകാരം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം തലവന്‍ ഡോ. പ്രേംശങ്കറുള്പ്പെട്ട അധ്യാപകരാണ് ടീമിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.