എ.സി. മൊയ്തീന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
കാട്ടൂര്‍: 300 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം നേരിടുന്ന മുന്‍ മന്ത്രിയും കുന്നംകുളം എംഎല്എയുമയ എ.സി. മൊയ്തീന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കാട്ടൂര്‍ ഹൈസ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കാട്ടൂര്‍ ബസാറില്‍ അവസാനിച്ചു. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി മെമ്പര്‍ സിദ്ദിഖ് കറപ്പംവീട്ടില്‍ ഉദ്ഘാടനം നടത്തി. ബ്ലോക്ക് സെക്രട്ടറി എം.ഐ. അഷ്റഫ് സവാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ജലീല്‍ കരിപ്പാംകുളം നന്ദിയും പറഞ്ഞു. എ.എ. ഡൊമിനി, സി.എല്‍. ജോയ്, കെ.കെ. സതീശന്, ഇ.എല്‍. ജോസ്, അംബുജ രാജന്, മോളി പിയൂസ്, ടി.വി. ദേവദാസ്, എ.പി. വിത്സണ്, കെ.എ. തോമസ്, സനു നെടുമ്പുര, വര് ഗീസ് പുത്തനങ്ങാടി, പി.എ. കാസിം, ബദറുദ്ധീന്‍ വലിയകത്ത്, മന്‍സൂര്‍, ബാബു മൂലയില്‍ എന്നിവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട