ഇരിങ്ങാലക്കുട ഗവ. മോഡല്‍ ഗേള്‍സ് സ്കൂളില്‍ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് ഹുഡ് ക്യാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ഗേള്‍സ് സ്കൂളില്‍ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് ബോധല്കരണ ബോര്‍ഡ് സ്കൂളിലേക്ക് സമര്‍പ്പിച്ചു. ഹൈസ്ക്കൂള് ഹെഡ്മിസ്ട്രസ് ഉഷ ടീച്ചര്‍, പ്രിന്‍സിപ്പല്‍മാരായ കെ.ആര്. ധന്യ, ബിന്ദു ജോണ്‍ എന്നിവര്‍ ബോര്‍ഡ് ഏറ്റുവാങ്ങി. ഫസ്റ്റ് വൈസ് പ്രസിഡന്റ് ബിജു ജോസ്, സെക്കന്റ് വൈസ് പ്രസിഡന്റ്് ഡോ. കെ.വി. ആന്റണി, ജോയിന്റ് സെക്രട്ടറി വിജോ ജോസ്, ട്രഷറര്‍ മനോജ് ഐബന്, വി.വി. റാല്‍ഫി എന്നിവര്‍ സംസാരിച്ചു.