കാറളത്ത് അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാറളം: പ്രഫ. കെ.യു. അരുണന് എംഎല്എയുടെ ആസ്തി വികസന ഫണ്ടില് നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് കാറളം പഞ്ചായത്തിലെ 13-ാം വാര്ഡ് വെള്ളാനിയില് നിര്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രഫ. കെ.യു. അരുണന് എംഎല്എ നിര്വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര് എന്നിവര് മുഖ്യാതിഥികളായിരുന്നു. വാര്ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുനിത മനോജ് പ്രസംഗിച്ചു. വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ടി. പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്പേഴ്സണ് രമ രാജന്, കെ.എസ്. ബാബു എന്നിവര് പങ്കെടുത്തു.

പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
പൂമംഗലം ഗവ. ആയുര്വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില് നാട്ടുകാര്ക്ക് ആശങ്ക
സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില് വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
പൊതുസ്ഥലത്ത് മാലിന്യം തള്ളല്; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്