ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധാഞ്ജലി
ആനന്ദപുരം: ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധാഞ്ജലി. കോണ്‍ഗ്രസ് മുരിയാട് മണ്ഡലം ഒന്നാം വാര്‍ഡ് കമ്മിറ്റിയാണ് മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മദിനം സ്നേഹസന്ദേശദിനമായി ആചരിച്ചത്. ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എന്‍. രമേശ് മുതിര്‍ന്ന തൊഴിലാളികളെ ആദരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എന്‍.എല്‍. ജോണ്സണ്, ഐ.ആര്. ജെയിംസ്, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിത അര്ജുനന്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം