എംഇഎസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം സൗഹൃദ സദസ് സംഘടിപ്പിച്ചു
മുകുന്ദപുരം: എംഇഎസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം സൗഹൃദ സദസ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനംചെയ്തു. താലൂക് പ്രസിഡന്റ് ബഷീര്‍ തോപ്പില്‍ അധ്യക്ഷനായി.ഡോ.കെ.എം. മഞ്ജുള മുഖ്യപ്രഭാഷണം നടത്തി. കലാഭവന്‍ മണികണ്ഠന്, കലാഭവന്‍ ജോഷി, സുജന്‍ പൂപ്പത്തി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്ത്, എംഇഎസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷമീര്‍, പഞ്ചായത്ത് അംഗങ്ങള്‍ ആയ നസീമ നാസര്‍, ഷറഫുദ്ധീന്‍, മോഹനന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയര്‍ ഡാവിഞ്ചി, മികച്ച ബാല ചിത്രം പല്ലൊട്ടി സംവിധായകന് ജിതിന് രാജ്, സൗത്ത് ഇന്ത്യ ബോഡി ബില്‍ഡിംഗ് ഗോള്‍ഡ് മെഡല്‍ നേടിയ ഷാജഹാന് അന്നിക്കര എന്നിവരെ ആദരിച്ചു. എംഇഎസ് നേതാക്കളായ സലിം അറക്കല്‍, അഡ്വ. നവാസ് കാട്ടകത്ത്, അയൂബ് കരൂപ്പടന്ന, എം.എം. നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.