അന്തിക്കാട് നടന്ന വധശ്രമകേസിലെ പ്രതികള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: അന്തിക്കാട് നടന്ന വധശ്രമകേസിലെ പ്രതികള്‍ അറസ്റ്റില്‍. പടിയം മുറ്റിച്ചൂര്‍ സ്വദേശികളായ പണിക്കവീട്ടില്‍ ഷിഹാബ്(28), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹിരത്ത് (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയുടെ നിര്‍ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഇന്‍ ചാര്‍ജ് ടി.എസ്. സിനോജ്, അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷിഹാബും മുറ്റിച്ചൂര്‍ കട്ടല്വീട്ടില് നിമേഷും ഹിരത്തിന്റെ വീട്ടില്‍ചെന്ന സമയത്ത് പൂര്‍വവൈരാഗ്യത്തിന്റെ പേരില്‍ ഹിരത്ത് കത്തി കൊണ്ട് നിമേഷിനെ വയറ്റില്‍ പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിമേഷ് തൃശൂരിലെ സ്വകാരയ ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായ ഷിഹാബിന്റെ പേരില്‍ അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ 12, ചികിത്സയില്‍ കഴിയുന്ന നിമേഷിന് ആറും കേസുകള്‍ നിലവിലുണ്ട്. കാപ്പ പ്രകാരം തടങ്കലില്‍ ഷിഹാബ് തടവില്‍ ആയിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീഹരി, ബെനഡിക്ട്, അരുണ്‍, മറ്റ് ഉദ്യോഗസ്ഥരായ സരീഷ്, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍