ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു മന്ത്രി ആർ. ബിന്ദുവും, എ.സി. മൊയ്തീൻ എംഎൽഎ യും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗം നടന്നു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുന്പിള്ളി അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം എം.പി. ജാക്സണ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ സതീഷ് വിമലൻ, കെ.കെ. ശോഭനൻ, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേഴത്ത്, മുൻസിപ്പൽ ചെയർപേഴ്സണ്‍ സുജ സഞ്ജീവ് കുമാർ, ടി.വി. ചാർളി, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ, ജോസഫ് ചാക്കോ, ബാബു തോമാസ്, ടി.ആർ. രാജേഷ്, എ. ഹൈദ്രോസ്, കെ.വി. രാജു തുടങ്ങിയവർ നേതൃത്വം നൽകി.