നഗരസഭ വാർഡ് 29 ൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വാഴക്കൃഷിക്കു തുടക്കം
ഇരിങ്ങാലക്കുട: നഗരസഭ വാർഡ് 29ൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കൊരുമ്പിശേരി റസിഡൻഷ്യൽ അസോസിയേഷനിൽപ്പെട്ട തറയിൽ ഷാജിയുടെ കൃഷിയിടത്തിൽ വാഴ കൃഷി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സണ്‍ സുജ സഞ്ജീവ്കുമാർ നടീൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി അധ്യക്ഷനായി. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ഫെനി എബിൻ വെള്ളാനിക്കാൻ, വാർഡ് കൗണ്‍സിലർ അന്പിളി ജയൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. മിനി, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി, കൃഷി അസിസ്റ്റ്ന്റ് എം.എസ്. ഹാരീസ്, കൊരന്പിശേരി റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ടി.എം. രാംദാസ്, വൈസ് പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി, ജോയിന്റ് സെക്ട്ടറി എ.സി. സുരേഷ്, ട്രഷറർ ഗിരിജ ഗോകുൽദാസ്, കക്കര സുകുമാരൻ, ഇ.എം. പ്രസന്നൻ, ഇ.എം. പ്രവീൻ, വനജ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നവീകരിച്ച കാര്‍ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്‍ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
കാട്ടൂര്‍ പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു