അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കാല്‍നട ജാഥ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരുവന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് കരുവന്നൂര്‍ മേഖല കമ്മിറ്റിയുടെ സെക്രട്ടറി സന്ധ്യ ചന്ദ്രന് ക്യാപ്റ്റനും, മേഖല പ്രസിഡന്റ് ബിന്ദു ശുദ്ധോധനന്‍ വൈസ് ക്യാപ്റ്റനും മേഖല ട്രഷറര്‍ ബിന്ദു വേണു മാനേജരുമായ കാല്‍നട പ്രചരണ ജാഥയുടെ ഉദ്ഘാടനം മൂര്‍ക്കനാട് സെന്ററില്‍ വെച്ച് മഹിളാ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ നെസിമ കുഞ്ഞുമോന് അധ്യക്ഷത വഹിച്ച യോഗത്തിന് സംഘാടക സമിതി വൈസ് ചെയര്മാന് വിഷ്ണു പ്രഭാകരന് സ്വാഗതവും, മഹിളാ അസോസിയേഷന് മൂര്‍ക്കനാട് യൂണിറ്റ് സെക്രട്ടറി അഖിത ചന്ദ്രന് നന്ദിയും രേഖപ്പെടുത്തി.
വിവിധ കേന്ദ്രങ്ങളിലെ സീകരണങ്ങള്ക്കു ശേഷം ജാഥയുടെ സമാപന പൊതുസമ്മേളനം തളിയക്കോണം സ്റ്റേഡിയം പരിസരത്തു വച്ച് മഹിളാ അസോസിയേഷന് മുന്‍ ജില്ലാ കമ്മിറ്റിയംഗം പി.സി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഷൈലജ ബാലന് അധ്യക്ഷത വഹിച്ചു, ബിന്ദു വിശ്വംഭരന് സ്വാഗതവും ടെസി സില്‍വന്‍ നന്ദിയും രേഖപ്പെടുത്തി, എം,ആര്. രാഖി, ശാരദ സാബു, സുനിതഭായ് പുഷ്പന്, നളിനി സുബ്രന് എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്കി.

നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ തുടങ്ങി
ഡല്‍ഹി കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രകടനവും പൊതുയോഗവും നടത്തി
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി