പതിമൂന്നാമത് ലെന്‍സ്ഫെഡ് ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ടൗണ്‍ ഹാളില്‍ നടന്നു
ഇരിങ്ങാലക്കുട: ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്നു. മുതിര്‍ന്ന ലെന്‍സ്ഫെഡ് മെമ്പര്‍ വി.കെ. ലക്ഷ്മണന് നായര്‍ പതാക ഉയര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് ടി.സി. നിമല്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ ഏരിയ സെക്രട്ടറി മണിലാല്‍ സ്വാഗതവും ഏരിയ ട്രഷറര്‍ കെ.വി. ഷിനോജ് നന്ദിയും രേഖപ്പെടുത്തി. ഏരിയ പ്രസിഡന്റ് ടി.സി. നിമലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനം ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് ഓ.വി. ജയചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ടി.എ. മനോജ്കുമാര്‍ സ്വാഗതവും, നിയുക്ത സെക്രട്ടറി കെ.ജി. സന്തോഷ് നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റായി വി.ബി. മണിലാല്‍, സെക്രട്ടറിയായി കെ.ജി. സന്തോഷ്., ട്രഷററായി ആനന്ദ് ഭാസ്ക്കര്‍ എന്നിവരെ തിരഞ്ഞെടുത്തു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി