ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. പ്രഭ പദ്ധതി ഉദ്ഘാടനം കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പനും ഇന്‍ഫോ വാള് ഉദ്ഘാടനം എന്‍എസ്എസ് ജില്ലാ കോ-ഒാര്‍ഡിനേറ്റര്‍ എം.വി. പ്രതീഷും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമനിക്, ഹയര്‍ സെക്കന്‍ഡറി പോഗ്രാം കോ-ഒാര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, പിഎസി എ.എ. തോമസ്, ഹൈസ്കൂള്‍ പ്രധാനാധ്യാപിക റീജാ ജോസ്, പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പില്‍, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, സ്റ്റാഫ് സെക്രട്ടറി സിബിന് ലാസര്‍, വോളന്റിയര്‍ ലീഡര്‍ തെരേസ് ആന്റോ, എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍ ജുബി. കെ. ജോയ് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു