കുഴിക്കാട്ടുക്കോണം കൈരളി വാട്ടര്‍ടാങ്ക് ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കുന്നു
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് എട്ടില്‍ 20 ലക്ഷം രൂപ ചെലവഴിച്ച് കുഴിക്കാട്ടുകോണം കൈരളി വാട്ടര്‍ടാങ്ക് ലിങ്ക് റോഡ് പാര്‍ശ്വഭിത്തികെട്ടി ടൈല്‍ വിരിച്ച് ഗതാഗതയോഗ്യമാക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ലിജി സജി, സി.എം. സാനി, മുന്‍ പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് കൗണ്‍സിലറും നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ അംബിക പള്ളിപ്പുറത്ത് സ്വാഗതവും മുനിസിപ്പല്‍ എന്‍ജിനീയര്‍ ഗീനാകുമാരി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു