ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സീം ഇന്ത്യ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി ദേശീയതലത്തില്‍ ശ്രദ്ധ നേടി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സീം ഇന്ത്യ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി ദേശീയതലത്തില്‍ ശ്രദ്ധ നേടി. സുസ്ഥിര വികസനം, ഊര്‍ജസംരക്ഷണം, ജലസംരക്ഷണ പദ്ധതികള്‍ എന്നിവയില്‍ സ്ഥാപനം നടത്തുന്ന പരിശ്രമങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ദേശീയതലത്തില്‍ ഇരുന്നൂറോളം സ്ഥാപനങ്ങളെ പിന്തള്ളിയാണു ക്രൈസ്റ്റ് ഈ നേട്ടം കൈവരിച്ചത്.
ക്രൈസ്റ്റ് കോളജിനൊപ്പം വിഐടി വെല്ലൂര്‍ അവാര്‍ഡിന് അര്‍ഹമായി. ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ കോളജ് മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പൽ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, എന്‍വയോണ്‍മെന്റ് സയന്‍സ് വിഭാഗം മേധാവി സുബിന് കെ. ജോസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്ര ഉര്‍ജസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ജനറല്‍ അശോക്കുമാര് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ