സിഎംസി ഉദയ പ്രോവിന്‍സ് കാര്‍മല്‍ ഫെസ്റ്റ് ആഘോഷിച്ചു
ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രോവിന്സിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ കാര്‍മല്‍ ഫെസ്റ്റ് ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവർ ഹൈസ്കൂളില്‍ അരങ്ങേറി. ഒമ്പതു മത്സരവേദികളില്‍ നൂതനമായ വിവിധതരം മത്സരങ്ങള്‍ നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. വിമല അനുഗ്രഹസന്ദേശം നല്കി. വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഫ്ലവററ്റ്, കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ ടെസ്ലിന്, സിസ്റ്റര്‍ ബെനിറ്റ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നവീന, സിസ്റ്റര്‍ റിനറ്റ് എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്ക് സമാപനച്ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു