കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടുന്നു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: നഗരസഭ 20ാം വാര്‍ഡില്‍ ഷണ്മുഖം കനാല്‍ബേസില്‍ ചെമ്പിശേരി അംബിക ഭാനുതമ്പിയുടെ മകന് സജേഷ് തമ്പി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കരള്‍രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്. ഇപ്പോള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള സജേഷിനു കരള്‍ മാറ്റ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കരള്‍ നല്കാന് ഭാര്യ തയാറാണ്. എന്നാല്‍ ശസ്ത്രക്രിയ നടത്താന്‍ ഏകദേശം 35 ലക്ഷം രൂപ ചെലവു വരും. ഭാര്യയും ഏഴു വയസുള്ള മകനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണു സജേഷ്. ചികിത്സാസഹായം ലഭിക്കുന്നതിനു വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ രക്ഷാധികാരിയായി ജനകീയ സഹായസമിതി രൂപം നല്കി ഇരിങ്ങാലക്കുട ഐടിയു ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സഹായം നല്‍കുന്നതിനായി സജേഷ് തമ്പി ചികിത്സ സഹായ സമിതി, അക്കൗണ്ട് നമ്പര്‍: 101100030039403, ഐഎഫ്എസ് കോഡ്: ഐടിബിഎല്0000101, മെയിന്‍ ബ്രാഞ്ച്, ഐടിയു ബാങ്ക്, ഇരിങ്ങാലക്കുട.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി