കാട്ടൂർ സർവീസ് സഹകരണ ബാങ്ക് നീതി ഹൈടെക് ലാബ് ആരംഭിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാട്ടൂര്: സര്വീസ് സഹകരണ ബാങ്കിനു കീഴില് ആരംഭിച്ച നീതി ഹൈടെക് ലാബിന്റെ ഉദ്ഘാടനം നടത്തി. ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്ക് ചെയര്മാനും സഹകരണാശുപത്രി പ്രസിഡന്റുമായ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് അധ്യക്ഷത വഹിച്ചു. ഡയറ്കടര്മാരായ ജൂലിയസ് ആന്റണി, സദാനന്ദന് തളിയപറമ്പില്, മധുജ ഹരിദാസ്, കെ.കെ. സതീശന്, ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള് സത്താര്, സെക്രട്ടറി ടി.വി. വിജയകുമാര് എന്നിവര് പ്രസംഗിച്ചു. പുതിയ ലാബില് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഏര്പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ ടെസ്റ്റുകളും കുറഞ്ഞ ചെലവില് ചെയ്തു നല്കുവാന് വേണ്ട സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് പറഞ്ഞു.

പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
പൂമംഗലം ഗവ. ആയുര്വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില് നാട്ടുകാര്ക്ക് ആശങ്ക
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര് പഞ്ചായത്തില് സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള് വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല് പഞ്ചായത്ത് അടപ്പിച്ചു