ഗ്രീന്‍ പുല്ലൂരില്‍ കാംകോ ഡീലര്‍ഷിപ്പ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ കര്‍ഷക സേവന കേന്ദ്രത്തില്‍ കാംകോ ഡീലര്‍ഷിപ്പ് കേന്ദ്രവും കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി അഗ്രോ മീറ്റും സംഘടിപ്പിച്ചു. കാംകോ ഡീലര്‍ഷിപ്പും അഗ്രോ മീറ്റും മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനും ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. കാംകോ ഡീലര്‍ഷിപ്പ് സമ്മതപത്രം കാംകോ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുരാജ് ബാങ്ക് സെക്രട്ടറി സി.എസ്. സപ്നയ്ക്കു കൈമാറി. കാര്‍ഷിക ഉപകരണങ്ങളായ ടില്ലര്‍, ഗാര്ഡന് ടില്ലര്‍, വീഡര്‍, അഗ്രോ ടൂള്‍കിറ്റ്, ഗ്രാസ് കട്ടര്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്കു പുല്ലൂരില്‍ നിന്നു തന്നെ ലഭ്യമാക്കുകയാണു കാംകോ ഡീലര്‍ഷിപ്പിലൂടെ ഗ്രീന്‍ പുല്ലൂര്‍ വിഭാവനം ചെയ്യുന്നത്. അഗ്രോ മീറ്റില്‍ സബ്സിഡി പദ്ധതികളെ സംബന്ധിച്ചും കാര്‍ഷിക ഉപകരണങ്ങളെ സംബന്ധിച്ചും കാംകോ ഉദ്യോഗസ്ഥര്‍ വിശദീകരണം നടത്തി.