സംസ്ഥാനത്ത് (സെപ്റ്റംബർ 17) 4351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (സെപ്റ്റംബർ 17) 4351 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 2737 പേര് രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി) ചികിത്സയിലുള്ളത് 34,314 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 87,345കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകള്‍ പരിശോധിച്ചുഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.10 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ജേക്കബ് (89), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരന് നായര്‍ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന് (67), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ബാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 489 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 141 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 296 പേർക്ക് കൂടി കോവിഡ്, 140 പേർ രോഗമുക്തരായി
ജില്ലയിൽ 296 പേർക്ക് കൂടി കോവിഡ് 19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2375. തൃശൂർ സ്വദേശികളായ 37 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7683 ആണ്. 5234 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി ആകെ 293 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.എം.ജെ12, എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ 1)5, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റർ3, കല്യാൺ തൃശൂർ3, കെ.ഇ.പി.എ ക്ലസ്റ്റർ 2, ദയ ക്ലസ്റ്റർ ആരോഗ്യ പ്രവർത്തകർ1. ആരോഗ്യ പ്രവർത്തകർ 7, മറ്റ് സമ്പർക്ക കേസുകൾ 255. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 15 പുരുഷൻമാരും 31 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 10 ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ115, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ്35, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്33, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്58, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 50, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി212, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ68, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ174, സി.എഫ്.എൽ.ടി.സി കൊരട്ടി98, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–262, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ36, ജി.എച്ച് തൃശൂർ13, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി26, ചാവക്കാട് താലൂക്ക് ആശുപത്രി21, ചാലക്കുടി താലൂക്ക് ആശുപത്രി20, കുന്നംകുളം താലൂക്ക് ആശുപത്രി11, ജി.എച്ച്. ഇരിങ്ങാലക്കുട 16, അമല ആശുപത്രി5, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 33, മദർ ആശുപത്രി 3, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി 2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ20, ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി 1, രാജാ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 4, സി.എഫ്.എൽ.ടി.സി നാട്ടിക 81. 777 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9677 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 172 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1545 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1983 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 121176 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.