കൊറോണ വ്യാപനം-അതീവ ജാഗ്രത, പഴുതടച്ച് പ്രതിരോധം
ഇരിങ്ങാലക്കുട: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏതു സാഹചര്യവും നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തി. ജനറല്‍ ആശുപത്രിയില്‍ ഒരേസമയം 15 രോഗികളെ കിടത്തി ചികില്സിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ 11 രോഗികളാണു ചികില്‍സയിലുള്ളത്. കഴിഞ്ഞ നാലു ദിവസങ്ങള്‍ കൊണ്ടാണു 11 പേര് ചികില്‍സക്കായി എത്തിയത്. ജനതപേവാര്ഡാണു ഇതിനായി ഒരുക്കിയിട്ടുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റു വാര്‍ഡുകളെ പൂര്‍ണമായി ഒഴിവാക്കി കോവിഡ് രോഗികള്‍ക്കു ചികില്‍സക്കായി സൗകര്യമൊരുക്കും. രോഗലക്ഷണങ്ങള്‍ കൂടുതലുള്ളവവര്ക്കു അത്യാഹിത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു രോഗികള്‍ക്കു ഐസിയു സംവിധാനം ഉപയോഗപ്പെടുത്താം. ജീവനക്കാരുടെ എണ്ണം കുറവാണെന്നുള്ളതാണു ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം. രോഗവ്യാപനം തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു. നഗരസഭയില്‍ ഇതിനായി യോഗം ചേര്‍ന്നു. വാക്സിനേഷന് വാര്‍ഡുതലത്തില്‍ ക്യാമ്പുകള്‍ നടത്തി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. ടൗണിലും പരിസരത്തും പരിശോധന കര്ശമനമാക്കുന്നതിനായി സെക്ട്രല്‍ മജിസ്ട്രേറ്റിനെ സഹായിക്കുന്നതിനായി നാലു നഗരസഭാ ജീവനക്കാരെ ചുമതലപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കലുങ്ക് മണ്ണിട്ട് മൂടിയത് നീക്കി, ബൈപാസ് റോഡിലെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരം
പറപ്പൂക്കര ഫൊറോന പള്ളിയിലെ വിശുദ്ധ ലോന മുത്തപ്പന്റെ തിരുനാള്‍ പ്രദക്ഷിണംഭക്തിസാന്ദ്രം
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസിയാന്‍ ഫൊറോന പള്ളിയിലെ തിരുന്നാള്‍ ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട നഗരസഭയില്‍ ദിവസ കളക്ഷന്‍ തുക ബാങ്കിലടക്കാതെ വ്യാജ രേഖയുണ്ടാക്കി 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ നഗരസഭ ജീവനക്കാരന് പിടിയില്‍