സംസ്ഥാനത്ത് (മാർച്ച് 13) 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കും ബ്രസീലില്‍ നിന്നും വന്ന ഒരാള്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (3), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 103 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 89 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,22,40,629 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4381 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1807 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 153 പേർക്ക് കൂടി കോവിഡ്; 436 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ശനിയാഴ്ച്ച (13/03/2021) 153 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 436 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2442 ആണ്. തൃശൂർ സ്വദേശികളായ 59 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,441 ആണ്. 98,298 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 151 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗ ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 11 പുരുഷൻമാരും 16 സ്ത്രീകളും പത്ത് വയസ്സിനു താഴെ 02 ആൺകുട്ടികളും 0 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ചികിത്സയിൽ കഴിയുന്നവർ :-
തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജിൽ – 100
വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററുകളിൽ – 190
സർക്കാർ ആശുപത്രികളിൽ – 64
സ്വകാര്യ ആശുപത്രികളിൽ – 67
കൂടാതെ 1868 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 201 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 54 പേർ ആശുപത്രിയിലും 147 പേർ വീടുകളിലുമാണ്.
5306 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2842 പേർക്ക് ആന്റിജൻ പരിശോധനയും 2266 പേർക്ക് ആർടി-പിസിആർ പരിശോധനയും 198 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,59,791 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 460 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,54,960 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 11 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി.
ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചവർ
ആരോഗ്യ പ്രവർത്തകർ 1st ഡോസ് – 38,946
ആരോഗ്യ പ്രവർത്തകർ 2nd ഡോസ് -27,874
മുന്നണി പോരാളികൾ – 9,397
പോളിംഗ് ഓഫീസർമാർ – 18,323
45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ളവർ – 1703
60 വയസ്സിനു മുകളിലുള്ളവർ – 36,716