വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സാനിറ്റൈസര്‍ മെഷീനുകള്‍ വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ മെഷീനുകളും സാനിറ്റൈസറും വിതരണം ചെയ്തു. മഹാത്മാഗാന്ധി ലൈബ്രറിയിലെ വിതരണോദ്ഘാടനം ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍ ടോണി ആനോക്കാരന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുളള ഹോമിയോ ഡിസ്പെന്‍സറിയിലേക്കു നല്കിയ സാനിറ്റൈസര്‍ മെഷീന്റെയും സാനിറ്റൈസറിന്റെയും വിതരണോദ്ഘാടനം റീജിയണ്‍ ചെയര്മാന് ബാബു കൂവക്കാടന് നിര്‍വഹിച്ചു. ചേലൂര്‍ സെന്റ് മേരീസ് പളളിയിലേക്ക് നല്കിയ
സാനിറ്റൈസര്‍ മെഷീന്റെയും സാനിറ്റൈസറിന്റെയും വിതരണോദ്ഘാടനം സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍ നിര്‍വഹിച്ചു. വിവിധ ഇടങ്ങളില്‍ നടന്ന വിതരണചടങ്ങുകളില്‍ ലയണ്‍സ് ക്ലബ്ബ് അഡീഷണല്‍ കാബിനറ്റ് സെക്രട്ടറിമാരായ
അഡ്വ. കെ.ജി. അജയ്കുമാര്‍, രഘുനാഥ്, വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സതീശന് നീലങ്കാട്ടില്‍, ട്രഷറര്‍ പോള്സന് കല്ലൂക്കാരന് എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ എന്‍. വിശ്വനാഥമേനോന്, സി.ജെ. ആന്റോ, പി.സി. ജോര്‍ജ് എന്നിവര്‍ സാനിറ്റൈസര്‍ മെഷീന് വിതരണത്തിന് നേതൃത്വം നല്കി.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു