കാറളം മഹിളാ സമാജം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാറളം: പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കാറളം മഹിളാ സമാജം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. കാറളം മഹിളാ സമാജം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 11,50,000 രൂപ ഉപയോഗിച്ചാണു മഹിളകള്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് മെമ്പര്‍ ഷംല അസീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ്, വാര്‍ഡ് മെമ്പര്‍മാരായ ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, കെ.വി. ധനേഷ് ബാബു, മഹിളാ സമാജം പ്രസിഡന്റ് കനകം പദ്മനാഭന്, സെക്രട്ടറി രാജി ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു