മാപ്രാണം സ്വദേശിനി ഷഹനക്ക് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ്
പി.ആര്. ഷഹന
പ്രബന്ധം സമര്‍പ്പിച്ചത് എന്‍.പി. മുഹമ്മദിന്റെ കൃതികളില്‍ ഇസ്ലാമിക വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രതിനിധാനം എന്ന വിഷയത്തില്‍
ഇരിങ്ങാലക്കുട: മാപ്രാണം സ്വദേശി .പി.ആര്. ഷഹന മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ പി.ആര്. ഷഹന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അധ്യാപികയാണ്. എന്‍.പി. മുഹമ്മദിന്റെ കൃതികളില്‍ ഇസ്ലാമിക വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രതിനിധാനം എന്ന വിഷയത്തിലാണ് ഷഹന പ്രബന്ധം തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ളത്. എഴുത്തുകാരനും പൊതു പ്രവര്‍ത്തകനുമായ ആര്.എല്‍. ജീവന്‍ലാലിന്റെ ഭാര്യയും കാറളം സ്വദേശികളായ പള്ളിപ്പറമ്പില്‍ റഷീദിന്റെയും റസിയയുടെയും മകളുമാണ് ഷഹന. കനല് കതിര് ഷഹനയുടെ മകളാണ്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി