വാരിയര്‍ സമാജം ജില്ല കലോത്സവം കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്തു
സമസ്ത കേരള വാരിയര്‍ സമാജം ജില്ല കലോത്സവം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ (കെ.വി. ചന്ദ്രന് വാരിയര്‍ നഗര്‍) കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ജില്ല കലോത്സവം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ (കെ.വി. ചന്ദ്രന് വാരിയര്‍ നഗര്‍) കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രമ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.വി. ഗിരീശന്, കണ്‍വീനര്‍ എ.സി. സുരേഷ്, പി.വി. ശങ്കരന് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ എട്ട് യൂണിറ്റുകളില്‍ നിന്നായി 115 പേര് കലാപരിപാടികളില്‍ പങ്കെടുത്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം സമാജം സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. ജില്ല വനിതാവേദി പ്രസിഡന്റ് ലക്ഷമി ശങ്കരന് കുട്ടി അധ്യക്ഷത വഹിച്ചു. യുവജന വേദി സംസ്ഥാന സെക്രട്ടറി സന്ദീപ് ബാലകൃഷ്ണന്, ഉഷദാസ്, എസ്. ഓം കുമാര്‍, മോഹന്‍ദാസ് ആര്. വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി