മല്‍പ്പാട്ടിപാടം പാടശേഖരത്തില്‍ നെല്‍കൃഷി വിളവെടുപ്പ് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു
കല്ലേറ്റുംകര: ആളൂര്‍ ഗ്രാമപഞ്ചായത്ത് മല്‍പ്പാട്ടിപാടം പാടശേഖരത്തില്‍ നെല്‍കൃഷി വിളവെടുപ്പ് ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ഷാജു, വാര്‍ഡ് മെമ്പര്‍ ജിഷബാബു, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.വി. വിജയപ്പന്, പാടശേഖരസമിതി ഭാരവാഹികളായ വര്‍ഗീസ് ചുങ്കത്ത്, എല്‍സി വര്‍ഗീസ് ഞാറേകാടന്, ടി.ആര്. വേലായുധന്, കൃഷി ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.