രണ്ടാമത് സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഒന്നാമതായി ഇരിങ്ങാലക്കുട വിമല സെന്‍ട്രല്‍ സ്കൂള്‍
രണ്ടാമത് സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ വിമല സെന്‍ട്രല്‍ സ്കൂളിന് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരിം ട്രോഫി സമ്മാനിക്കുന്നു.
താണിശേരി: രണ്ടാമത് സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് വിമല സെന്‍ട്രല്‍ സ്കൂളില്‍ നടത്തി. ചാമ്പ്യന്‍ഷിപ്പില്‍ വിമല സെന്‍ട്രല്‍ സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ സ്കൂളുകളില്‍ നിന്നായി 300 കുട്ടികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വാടച്ചിറ വികാരി ഫാ. തോമസ് ആലുക്ക നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി പതാക ഉയര്‍ത്തി. സമാപന സമ്മേളനം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരിം സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസിലി ചെറുകുന്നേല്‍, സ്കേറ്റിംഗ് ജില്ല സെക്രട്ടറി എം.വി. റോയി, കണ്‍വീനര്‍ നിമ്മി ജോഷി എന്നിവര്‍ സംസാരിച്ചു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി