സെന്റ് ഡൊമിനിക് കപ്പ്; വിജയികള്‍ക്ക് ഓള് ഇന്ത്യ അമേരിക്കന്‍ ഫുട്ബോളര് ലോയിഡ് ക്രിസ്റ്റഫര്‍ ട്രോഫികള്‍ സമ്മാനിച്ചു

സെന്റ് ഡൊമിനിക് കപ്പ് 2കെ24 സീസണ്-2 വിജയികള്‍ക്ക് ഓള് ഇന്ത്യ അമേരിക്കന്‍ ഫുട്ബോളര് ലോയിഡ് ക്രിസ്റ്റഫര്‍ ട്രോഫികള്‍ സമ്മാനിക്കുന്നു
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എട്ടു പ്രമുഖ ടീമുകള്‍ നാലു വിഭാഗങ്ങളിലായി മത്സരിക്കുന്ന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നു. സമാപന യോഗത്തില്‍ അതിഥിയായ ഓള് ഇന്ത്യ അമേരിക്കന്‍ ഫുട്ബോളര് ലോയിഡ് ക്രിസ്റ്റഫര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. റിനറ്റ്, അധ്യാപകരായ വിഷ്ണു ലാല്‍, എ.എം. പ്രസാദ്, എ.എസ്. ഗോപിക എന്നിവര്‍ പ്രസംഗിച്ചു.