കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജിനു മണപ്പുറം ഫൗണ്ടേഷന് കംപ്യൂട്ടറുകള്‍ കൈമാറി
മണപ്പുറം ഫൗണ്ടേഷന് സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് നല്കിയ കംപ്യൂട്ടറുകളുടെ കൈമാറ്റ ചടങ്ങും ഫൈനല്‍ ഇയര്‍ ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിദ്യാര്‍ഥികളുടെ പ്രൊജക്റ്റ് സമര്‍പ്പണവും മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
കല്ലേറ്റുംകര: കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജിനു മണപ്പുറം ഫൗണ്ടേഷന് സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചു നല്കിയ കംപ്യൂട്ടറുകളുടെ കൈമാറ്റ ചടങ്ങും ഫൈനല്‍ ഇയര്‍ ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിദ്യാര്‍ഥികളുടെ പ്രൊജക്ട് സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ പി.ആര്. ഷീജ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ ആശംസ അര്‍പ്പിച്ചു. കൂടാതെ മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ്, കോളജ് പിടിഎ വൈസ് പ്രസിഡന്റ് കെ.എസ്. സന്തോഷ്, അധ്യാപകന് പി.ആര്. അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റാഫ് ക്ലബ് സെക്രട്ടറി പി.എ. സാബു നന്ദിയും രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി