ഓള് കേരള ഫോട്ടോഗ്രഫേഴ്സ് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ടുഗെതര്‍ ഫോര്‍ തൃശൂര്‍ പദ്ധതി

ഓള് കേരള ഫോട്ടോഗ്രഫേഴ്സ് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ടുഗെതര്‍ ഫോര്‍ തൃശൂര്‍ പദ്ധതി സഹായ വിതരണം സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്സന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഓള് കേരള ഫോട്ടോഗ്രഫേഴ്സ് മേഖലാ കമ്മിറ്റിയുടെ ടുഗെതര്‍ ഫോര്‍ തൃശൂര്‍ സഹായ വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്സന് നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.ബി. ശശി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് അനില്‍ തുമ്പയില്‍ ആദ്യ കിറ്റ് വിതരണം ചെയ്തു. കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍, ശിവാനന്ദന്, ലിജോ ജോസഫ്, വേണു വെള്ളാങ്ങല്ലൂര്‍, എ.എസ്. ശശി, കെ.വി. സഞ്ജു, ടി.സി. ആന്റോ, സജയന് കാറളം, സ്വരാജ്, രാധാകൃഷ്ണന്, ദൃശ്യ, നിഖില്‍, വിനോദ് രാജന് എന്നിവര്‍ പ്രസംഗിച്ചു.